കാക്കനാട് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്നു; തീകൊളുത്തിയ യുവാവ് ആത്മഹത്യ ചെയ്തു

കാക്കനാട് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്നു; തീകൊളുത്തിയ യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചി കാക്കനാട് പെൺകുട്ടിയെ യുവാവ് തീ വെച്ചു കൊന്നു. യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പൊള്ളലേറ്റ പെൺകുട്ടിയും യുവാവും മരിച്ചു. പ്ലസ് വൺ വിദ്യാർത്ഥിനി ദേവികയാണ് മരിച്ചത്. പറവൂർ സ്വദേശിയായ നിധിൻ ആണ് പെൺകുട്ടിയെ തീവെച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.

പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് വാതിലിന് മുട്ടുകയായിരുന്നു. പിതാവ് വാതിൽ തുറന്നയുടനെ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീവെക്കുകയുമായിരുന്നു. പിതാവിനും പരിക്കേറ്റിട്ടുണ്ട്.

Share this story