മരട് ഫ്‌ളാറ്റ്: 241 പേർ നഷ്ടപരിഹാരത്തിന് അർഹർ; നഗരസഭ പട്ടിക സർക്കാരിന് കൈമാറി

മരട് ഫ്‌ളാറ്റ്: 241 പേർ നഷ്ടപരിഹാരത്തിന് അർഹർ; നഗരസഭ പട്ടിക സർക്കാരിന് കൈമാറി

മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പട്ടിക നഗരസഭ സർക്കാരിന് കൈമാറി. 241 പേർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ ആദ്യ ചർച്ച ഇന്ന് കൊച്ചിയിൽ ചേരാനിരിക്കെയാണ് നഗരസഭ പട്ടിക സർക്കാരിന് കൈമാറിയത്.

135 പേരാണ് നഗരസഭയിൽ നിന്ന് ഉടമസ്ഥാവകാശം കൈപ്പറ്റിയ ഫ്‌ളാറ്റുടമകൾ. 106 പേർ ഫ്‌ളാറ്റുടമകളുമായി കാണിച്ച രേഖകളുമായി നഗരസഭയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതടക്കമാണ് 241 പേരുടെ പട്ടിക നഗരസഭ സമർപ്പിച്ചത്

നിർമാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സുപ്രീം കോടതി നിർദേശം. ഇതിനാൽ നിർമാതാക്കളുടെ പേരിലുള്ള 54 ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. 30 എണ്ണത്തിൽ ആരും ഇതുവരെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടില്ല.

Share this story