പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; ഒരു വിക്കറ്റ് നഷ്ടപ്പെട്ടു

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; ഒരു വിക്കറ്റ് നഷ്ടപ്പെട്ടു

ദക്ഷിണാഫ്രിക്കക്കെതിരായി പൂനെയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം 15 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ്.

14 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 35 പന്തിലാണ് രോഹിത് 14 റൺസെടുത്തു പുറത്തായത്. 26 റൺസുമായി മായങ്ക് അഗർവാളും ഒരു റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ആദ്യ ടെസ്റ്റിൽ ഇന്ത്യ വൻ മാർജിനിൽ വിജയിച്ചിരുന്നു.

Share this story