തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

കടക്കാവൂർ എസ്.പി ബിഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ ദേവനാരായണൻ, ഹരിചന്ദ് എന്നിവരെയാണ് കാണാതായത്. എട്ട് വിദ്യാർഥികൾ ചേർന്ന് ബീച്ചിൽ കുളിക്കാനെത്തിയതായിരുന്നു. ഇതിൽ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ഗോകുൽ എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.

Share this story