പൊന്നാമറ്റത്ത് നിന്ന് കീടനാശിനി കുപ്പികൾ കണ്ടെത്തി; ജോളിയെ മാത്യുവിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു

പൊന്നാമറ്റത്ത് നിന്ന് കീടനാശിനി കുപ്പികൾ കണ്ടെത്തി; ജോളിയെ മാത്യുവിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് കീടനാശിയുടേതെന്ന് സംശയിക്കുന്ന രണ്ട് കുപ്പികൾ കണ്ടെത്തി. മുൻവശത്തെ കിടപ്പു മുറിയിൽ നിന്നും വീട്ടുവളപ്പിൽ നിന്നുമായാണ് കുപ്പികൾ കണ്ടെത്തിയത്.

ശാസ്ത്രീയ പരിശോധന നടത്തിയാലേ ഇത് തെളിവായി പരിഗണിക്കു. പൊന്നാമറ്റത്ത് നിന്നും ജോളിയെ നാലാമത്തെ മരണം നടന്ന വീടായ മാത്യു മഞ്ചാടിയലിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ അമ്മാവനാണ് മാത്യു. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാത്യുവിനെ ജോളി കൊലപ്പെടുത്തിയത്.

ജോളിയുടെ ഫോൺ മകൻ റോമോ അന്വേഷണ സംഘത്തിന് കൈമാറി. റൊമോയുടെയും റോയിയുടെ സഹോദരി റെഞ്ചിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. എറണാകുളം വൈക്കത്തെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ജോളി ഉപയോഗിച്ചെന്ന് പറയുന്ന മൂന്ന് ഫോണുകളാണ് റൊമോ കൈമാറിയത്.

Share this story