ജോളിയെ പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുക്കുന്നു; കൂക്കിവിളിച്ച് നാട്ടുകാർ, സയനൈഡ് കണ്ടെത്താൻ പോലീസ് ശ്രമം

ജോളിയെ പൊന്നാമറ്റത്ത് എത്തിച്ച് തെളിവെടുക്കുന്നു; കൂക്കിവിളിച്ച് നാട്ടുകാർ, സയനൈഡ് കണ്ടെത്താൻ പോലീസ് ശ്രമം

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. ജോളി കൊന്ന ആറ് പേരിൽ നാല് പേർക്ക് വിഷം നൽകിയത് ഈ വീട്ടിൽ വെച്ചാണ്. കേസിലെ ഏറ്റവും പ്രധാനപ്പെട്ട നടപടികളിലേക്കാണ് പോലീസ് കടക്കുന്നത്.

രാവിലെ പത്തരയോടെയാണ് ജോളിയെ പൊന്നാമറ്റത്തേക്ക് കൊണ്ടുപോയത്. നൂറുകണക്കിനാളുകളാണ് വീട്ടുപരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ജോളിയെ പോലീസ് വീട്ടിലേക്ക് എത്തിച്ചത്.

കനത്ത പ്രതിഷേധമാണ് ജോളിക്ക് നേരെ നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. കൂക്കിവിളികളോടെയാണ് ഇവർ ജോളിയെ എതിരേറ്റത്. ജോളിയുടെ അമ്മായിയമ്മ അന്നമ്മ, ഭർതൃപിതാവ് ടോം തോമസ്, ഭർത്താവ് റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയൽ എന്നിവർക്കാണ് ജോളി ഈ വീട്ടിൽ വെച്ച് വിം നൽകിയത്.

കൈവശമുണ്ടായിരുന്ന സയനൈഡിന്റെ ബാക്കി കുഴിച്ചിട്ടെന്നാണ് ജോളി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. ഇത് കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നിലവിൽ നടത്തുന്നത്. പൊന്നാമറ്റത്തെ തെളിവെടുപ്പിന് ശേഷം ജോലിയെ പ്രജുകുമാറിന്റെ സ്വർണക്കടയിലേക്കും എൻ ഐ ടി ക്യാമ്പസിലേക്കും കൊണ്ടുപോകും.

Share this story