എസ് മണികുമാർ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

എസ് മണികുമാർ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ സ്ഥാനമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു പോകുന്ന സാഹചര്യത്തിലാണ് എസ് മണികുമാർ പകരക്കാരനായി വരുന്നത്. 2006 ജൂലൈയിലാണ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2009 നവംബറിൽ സ്ഥിരം ജഡ്ജിയായും നിയമിക്കപ്പെട്ടു. 2004 മുതൽ കേന്ദ്രസർക്കാരിന്റെ മുതിർന്ന അഭിഭാഷകനായിരുന്നു.

Share this story