മദ്യലഹരിയില്‍ മൂന്ന് യുവതികള്‍ സ്‌കൂട്ടറില്‍; റോഡില്‍ തെറിച്ചുവീണതോടെ പോലീസുമെത്തി, മൂന്ന് പേരും കസ്റ്റഡിയില്‍

മദ്യലഹരിയില്‍ മൂന്ന് യുവതികള്‍ സ്‌കൂട്ടറില്‍; റോഡില്‍ തെറിച്ചുവീണതോടെ പോലീസുമെത്തി, മൂന്ന് പേരും കസ്റ്റഡിയില്‍

മദ്യലഹരിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ് യുവതികൾ. മൂന്ന് പേർക്കാണ് അപകടം പറ്റിയത്. നീലേശ്വരം കരിന്തളം ബാങ്കിന് മുന്നിൽ വ്യാഴാഴ്ചയാണ് സംഭവം. അപകടം കണ്ട് രക്ഷിക്കാൻ ഓടിക്കൂടിയപ്പോഴാണ് മൂന്ന് പേരും മദ്യപിച്ച് കുഴഞ്ഞ നിലയിലാണെന്ന് നാട്ടുകാർക്ക് മനസ്സിലായത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ മൂന്ന് പേരും നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറുകയായിരുന്നു. ഇതിനിടെ യുവതികളിലൊരാൾ റോഡിൽ ഛർദിക്കുകയും ചെയ്തു. പിന്നാലെ വനിതാ പോലീസ് എത്തി ബലം പ്രയോഗിച്ചാണ് ഇവരെ വാഹനത്തിലേക്ക് കയറ്റിയത്. ഉദുമ സ്വദേശനികളാണ് മൂന്ന് പേരും. സുഹൃത്തിനെ കാണാൻ പോകുന്നുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

Share this story