കൂടത്തായി കൊലപാതക പരമ്പര: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദർശിച്ചു

കൂടത്തായി കൊലപാതക പരമ്പര: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദർശിച്ചു

കൂടത്തായി കൊലപാതക പരമ്പര അരങ്ങേറിയ പൊന്നമാറ്റം വീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്ദർശിച്ചു. റൂറൽ എസ് പി കെജി സൈമണും ഡിജിപിക്കൊപ്പമുണ്ടായിരുന്നു. പൊന്നാമറ്റം സന്ദർശിച്ച ശേഷം ഡിജിപി വടകരയിലേക്ക് തിരിച്ചു.

ഡിജിപിയുടെ അധ്യക്ഷതയിൽ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ജോളിയെയും മറ്റ് പ്രതികളെയും ഡിജിപിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തേക്കും. ജോളിയെയും മാത്യുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പൊന്നാമറ്റം തറവാട്ടിൽ നിന്നും തെളിവെടുപ്പിനിടെ ലഭിച്ച തവിട്ട് നിറത്തിലുള്ള പൊടി സയനൈഡ് ആണോയെന്ന് കണ്ടെത്താൻ രാസപരിശോധനക്ക് അയക്കും.

Share this story