രണ്ടാം ഭർത്താവ് ഷാജുവിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നു; മൂന്നാം വിവാഹത്തിന് താത്പര്യമുണ്ടായിരുന്നതായി ജോളിയുടെ മൊഴി

രണ്ടാം ഭർത്താവ് ഷാജുവിനെ കൊല്ലാനും പദ്ധതിയിട്ടിരുന്നു; മൂന്നാം വിവാഹത്തിന് താത്പര്യമുണ്ടായിരുന്നതായി ജോളിയുടെ മൊഴി

കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി ജോളിയുടെ മൊഴി. മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതിയുണ്ടായിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണെ സ്വന്തമാക്കാനാണ് ഷാജുവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ജോൺസണുമായുള്ള വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി ജോളി പോലീസിന് മൊഴി നൽകി. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബാംഗ്ലൂരിലുമൊക്കെ ജോൺസണൊപ്പം പോയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഷാജുവുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഇയാളെ ഇല്ലാതാക്കാൻ ശ്രമിച്ചത്. ജോൺസന്റെ ഭാര്യക്ക് വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തിനാൽ അവർ രക്ഷപ്പെടുകയായിരുന്നുവെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു.

Share this story