പിഞ്ചുകുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം തേഞ്ഞിപ്പാലത്ത്

പിഞ്ചുകുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം തേഞ്ഞിപ്പാലത്ത്

മലപ്പുറം തേഞ്ഞിപ്പാലത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മൊറയൂർ ലുഖ്മാന്റെ ഭാര്യ അനീസയാണ് കുട്ടിയെ കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

അനീസയുടെ മൂന്നാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

Share this story