മരടിലെ ഫ്‌ളാറ്റുകൾ തകർക്കാൻ വേണ്ടത് ആറ് സെക്കന്റിൽ താഴെ സമയം മാത്രം

മരടിലെ ഫ്‌ളാറ്റുകൾ തകർക്കാൻ വേണ്ടത് ആറ് സെക്കന്റിൽ താഴെ സമയം മാത്രം

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ വേണ്ടത് ആറ് സെക്കന്റിൽ താഴെ സമയം മാത്രം മതിയെന്ന് പൊളിക്കാൻ ചുമതല ഏറ്റെടുത്ത കമ്പനികൾ. പൊളിപ്പിക്കൽ നടപടികൾ ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കും. പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ പത്ത് മീറ്റർ ചുറ്റളവിലേക്ക് പ്രകമ്പനമുണ്ടാകില്ലെന്നും ഇവർ അറിയിച്ചു

തെരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് നടക്കുന്ന നഗരസഭാ കൗൺസിൽ അംഗീകാരം നൽകും. മുംബൈ ആസ്ഥാനമായ എഡിഫെസ് എൻജിനീയറിംഗ്, ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് ഫ്‌ളാറ്റുകൾ പൊളിക്കന്നതിനായി സാങ്കേതിക സമിതി തെരഞ്ഞെടുത്തിരിക്കുന്നത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം നാല് ഫ്‌ളാറ്റുകലാണ് പൊളിക്കേണ്ടത്. ഇതിൽ ആൽഫാ വെഞ്ചേഴ്‌സിന് രണ്ട് കെട്ടിങ്ങളുണ്ട്. ഇതടക്കം അഞ്ച് കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. മൂന്ന് കെട്ടിടങ്ങൾ എഡിഫെസും രണ്ട് കെട്ടിടഹ്ങൾ വിജയ് സ്റ്റീൽസും പൊളിക്കും.

Share this story