ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്തിൽ ആരേലും വെച്ചു തന്നിട്ടുണ്ടോ; ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് പിണറായി

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്തിൽ ആരേലും വെച്ചു തന്നിട്ടുണ്ടോ; ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് പിണറായി

മഞ്ചേശ്വരം എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്ററെ പരിഹസിച്ച് ചെന്നിത്തല രംഗത്തുവന്നിരുന്നു. ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശത്തിലാണ് പിണറായിയുടെ മറുപടി

ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമാണ്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്തിൽ ആരേലും വെച്ചു തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു. മഞ്ചേശ്വരത്ത് പ്രതിപക്ഷം വർഗീയ കാർഡ് ഇറക്കി കളിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിയും യുഡിഎഫും രാഷ്ട്രീയം പറയുന്നില്ല. മറിച്ച് ചിലർ വർഗീയ പ്രചാരണങ്ങളിലാണ് ഇറങ്ങിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു

Share this story