മഞ്ചേശ്വരത്ത് പ്രതിപക്ഷം വർഗീയ കാർഡ് ഇറക്കുന്നു; നാടിന്റെ മുഖച്ഛായ മാറുകയാണെന്നും മുഖ്യമന്ത്രി

മഞ്ചേശ്വരത്ത് പ്രതിപക്ഷം വർഗീയ കാർഡ് ഇറക്കുന്നു; നാടിന്റെ മുഖച്ഛായ മാറുകയാണെന്നും മുഖ്യമന്ത്രി

കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ഉപതെരഞ്ഞെടുപ്പുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായിൽ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഞ്ചേശ്വരത്ത് വർഗീയ കാർഡ് ഇറക്കാനാണ് പലരുടെയും ശ്രമം. യുഡിഎഫും, ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. ഇടതുസ്ഥാനാർഥി ശങ്കർ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം. ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമാണ്. അങ്ങോട്ടൊക്കെ താങ്കൾ എന്താണെന്ന് അറിയാം. മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നിൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയിൽ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി. ബേക്കൽ-കോവളം 600 കിലോമീറ്റർ ജലപാത അടുത്ത വർഷം പൂർത്തിയാകും. ഇതുവരുന്നതോടെ നാടിന്റെ മുഖച്ഛായ മാറും. സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരം എത്താം. കാര്യങ്ങൾ ദ്രൂതഗതിയിൽ നടക്കുകയാണ്. നല്ല കാര്യങ്ങൾ നടക്കുമ്പോൾ അപശബ്ദങ്ങളുണ്ടാകും. അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story