ആർ എസ് എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകം: 25 വർഷത്തിന് ശേഷം യഥാർഥ പ്രതി പിടിയിൽ

ആർ എസ് എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകം: 25 വർഷത്തിന് ശേഷം യഥാർഥ പ്രതി പിടിയിൽ

തൃശ്ശൂർ തൊഴിയൂരിൽ ആർ എസ് എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെട്ട സംഭവത്തിൽ 25 വർഷത്തിന് ശേഷം യഥാർഥ പ്രതി പിടിയിൽ. ചാവക്കാട് സ്വദേശി മൊയ്‌നുദ്ദീനാണ് പിടിയിലായത്. ജംഇയത്തൂൽ ഹിസാനി അംഗമാണ് ഇയാൾ.

കേസിൽ നേരത്തെ ഏഴ് സിപിഎം പ്രവർത്തകരെ പിടികൂടുകയും നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. 1994 ഡിസംബർ നാലിനാണ് സുനിൽ കൊല്ലപ്പെടുന്നത്.

സുനിലിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച് ലോക്കൽ പോലീസ് കേസെടുക്കുകയായിരുന്നു. നാല് പേരെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയും ചെയ്തു. 2012ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നാല് പേരും ശിക്ഷ അനുഭവിച്ച് വരികെയാണ് സുനിൽ വധത്തിൽ തീവ്രവാദ സംഘടനക്ക് പങ്കുണ്ടെന്ന് കണ്ടെത്തുന്നത്.

തുടർന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ശിക്ഷ അനുഭവിച്ച് വന്നിരുന്ന ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസ് എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

Share this story