ഇടതുമുന്നണിയിൽ ആരെയും എടുക്കുന്നില്ല; എൻ ഡി എക്കൊപ്പം കിടന്നുറങ്ങുന്നവരെ വേണ്ടെന്നും കാനം രാജേന്ദ്രൻ

ഇടതുമുന്നണിയിൽ ആരെയും എടുക്കുന്നില്ല; എൻ ഡി എക്കൊപ്പം കിടന്നുറങ്ങുന്നവരെ വേണ്ടെന്നും കാനം രാജേന്ദ്രൻ

ഇടതുമുന്നണിയിൽ ഇപ്പോൾ ആരെയും എടുക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ ഡി എക്കൊപ്പം കിടന്നുറങ്ങുന്നവരെ എൽ ഡി എഫിന് വേണ്ടെന്നും കാനം പറഞ്ഞു. ബിഡിജെഎസ് എൽ ഡി എഫുമായി അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് കാനത്തിന്റെ പ്രതികരണം

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെയും തോൽപ്പിച്ചാണ് എൽ ഡി എഫ് അധികാരത്തിലെത്തിയത്. വിശ്വാസികളുടെയും അവിശ്വാസികളുടെയും താത്പര്യം സംരക്ഷിക്കുന്ന മതനിരപേക്ഷ മുന്നണിയാണിതെന്നും കാനം പറഞ്ഞു

Share this story