കൂടത്തായി കൊലപാതക പരമ്പര: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജുവിനോട് നിർദേശിച്ചു

കൂടത്തായി കൊലപാതക പരമ്പര: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജുവിനോട് നിർദേശിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനോട് പോലീസ് ആവശ്യപ്പെട്ടു. വടകരടയിലെ എസ് പി ഓഫീസിൽ തിങ്കളാഴ്ച രാവിലെ എത്താനാണ് നിർദേശം. ഷാജുവിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഷാജുവിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് വീണ്ടും ചോദ്യം ചെയ്യലിന് പോലീസ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസവും ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തു വിട്ടയച്ച ശേഷം മാധ്യമങ്ങളോട് ഷാജു പല കാര്യങ്ങളും പറഞ്ഞിരുന്നു. ഇത് പോലീസിനോട് പറഞ്ഞിരുന്നുമില്ല. ഇക്കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനാണ് നീക്കം

Share this story