വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും; പ്രഖ്യാപന ചടങ്ങ് ഉച്ചയ്ക്ക്

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും; പ്രഖ്യാപന ചടങ്ങ് ഉച്ചയ്ക്ക്

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധമായി പ്രഖ്യാപിക്കും. വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ പോപ് ഫ്രാൻസിസ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. മറിയം ത്രേസ്യയുടെ സേവനമേഖലയായിരുന്ന തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ തീർഥാടന കേന്ദ്രത്തിലും ജന്മനാടായ പുത്തൻചിറയിലും പ്രഖ്യാപനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്

ഉച്ചയ്ക്ക് 1.30നാണ് പ്രഖ്യാപന ചടങ്ങ്. നിരവധി വൈദികരും വിശ്വാസികളും ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. മറിയം ത്രേസ്യ അടക്കം അഞ്ച് വാഴ്ത്തപ്പെട്ടവരെയാണ് വിശുദ്ധരാക്കി പ്രഖ്യാപിക്കുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും വത്തിക്കാനിലെത്തിയിട്ടുണ്ട്. വി മുരളീധരൻ പോപ് ഫ്രാൻസിസുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

Share this story