ഓപറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 11 പേർ അറസ്റ്റിൽ

ഓപറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 11 പേർ അറസ്റ്റിൽ

കുട്ടികളുടെ നഗ്നചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ സംസ്ഥാന വ്യാപകമായി റെയ്ഡ്. ഓപറേഷൻ പി ഹണ്ട് എന്ന പേരിൽ നടത്തിയ മൂന്നാം ഘട്ട റെയ്ഡിൽ 11 പേരെ അറസ്റ്റ് ചെയ്തു. 20 കേസുകളിലായാണ് അറസ്റ്റ്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തു

കഴിഞ്ഞ ജനുവരി മുതലാണ് ഓപറേഷൻ പി ഹണ്ട് എന്ന പേരിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയത്. ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെയാണ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിയത്. ഏഴ് ജില്ലകളിലായാണ് 11 പേരെ അറസ്റ്റ് ചെയ്തത്.

ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഒരു വർഷത്തിനിടെ 37 പേരാണ് ഇതുവരെ അറസ്റ്റിലായത്. ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് ഇവർ സജീവമായിരുന്നത്.

Share this story