കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

കൊല്ലം ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. നീതി നഗറിൽ സാവിത്രി അമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിലിന്റെ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന കുട്ടൻ ഒളിവിലാണ്.

അമ്മയെ കാണാനില്ലെന്ന് സുനിലിന്റെ സഹോദരി നൽകിയ പരാതിയിലാണ് സംഭവം തെളിഞ്ഞത്. സെപ്റ്റംബർ 5നാണ് സാവിത്രിയമ്മയെ കാണാതാകുന്നത്. സെപ്റ്റംബർ 12നാണ് മകൾ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

രണ്ടര ലക്ഷം രൂപക്ക് വേണ്ടി സ്വത്തിന്റെ പ്രമാണം ആവശ്യപ്പെട്ട് സുനിൽ അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. മറ്റൊരു കൊലപാതക കേസ് പ്രതി കൂടിയായ സുനിൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

Share this story