ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതിയുണ്ട്; പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നതായി മോഹൻലാൽ

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതിയുണ്ട്; പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നതായി മോഹൻലാൽ

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം പറയുന്നു. കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ച് വനംവകുപ്പ് കഴിഞ്ഞ മാസമാണ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. അതുകൊണ്ട് തന്നെ ഇതുസൂക്ഷിക്കാൻ നിയമതടസ്സമില്ല. തനിക്കെതിരെ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ല. ഈ സംഭവത്തിലെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണെന്നും മോഹൻലാൽ ആരോപിക്കുന്നു. 2012ലാണ് തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്.

Share this story