സഭയെ സഹായിച്ചത് ബിജെപി മാത്രം; കോന്നിയിൽ കെ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് ഓർത്തഡോക്‌സ് ഭാരവാഹികൾ

സഭയെ സഹായിച്ചത് ബിജെപി മാത്രം; കോന്നിയിൽ കെ സുരേന്ദ്രന് വോട്ടഭ്യർഥിച്ച് ഓർത്തഡോക്‌സ് ഭാരവാഹികൾ

കോന്നിയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിച്ച് ഓർത്തഡോക്‌സ് സഭാ ഭാരവാഹികൾ. ഇടതുവലതു മുന്നണികൾ സഭയെ വഞ്ചിച്ചുവെന്നും എന്നും നീതി നിഷധിക്കുകയാണെന്നും ഇവർ പറയുന്നു. പിറവം പള്ളി മാനേജിംഗ് കമ്മിറ്റി അംഗം ജോയ് തെന്നശ്ശേരിൽ, മലങ്കര ഓർത്തഡോക്‌സ് അസോസിയേഷൻ അംഗം പ്രകാശ് വർഗീസ് എന്നിവരാണ് വരാ#്തത് സമ്മേളനം നടത്തിയത്.

നേരത്തെ ഓർത്തഡോക്‌സ് വോട്ടുകൾ വശത്താക്കാൻ ബിജെപിയും ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് സഭാ ഭാരവാഹികൾ പരസ്യമായി തന്നെ രംഗത്തുവന്നിരിക്കുന്നത്. പിറവം പള്ളി പ്രശ്‌നത്തിൽ സഭയ്ക്ക് സഹായമായി എത്തിയത് ബിജെപിക്കാർ മാത്രമാണെന്ന് ഇവർ പറയുന്നു.

Share this story