ഓർത്തഡോക്‌സ് സഭ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ല; ചിലർ പറഞ്ഞത് വ്യക്തിപരമായ നിലപാട്

ഓർത്തഡോക്‌സ് സഭ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ല; ചിലർ പറഞ്ഞത് വ്യക്തിപരമായ നിലപാട്

ഓർത്തഡോക്‌സ് സഭ കോന്നി തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിയെ പിന്തുണക്കുന്നില്ലെന്ന് സഭാ വക്താവ് ഫാദർ ജോൺസ് അബ്രഹാം. ചിലർ ബിജെപിയെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമായ നിലപാടാണ്. ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കാമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ല.

പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ദ്രോഹിച്ചവരെ സഭാ മക്കൾക്ക് മനസ്സിലായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ അവർ അതനുസരിച്ച് വോട്ട് ചെയ്യും. ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കത്തോലിക്ക ബാവയോ വക്താവോ മറ്റ് സഭാ നേതൃത്വമോ പറയുന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു

Share this story