കൂടത്തായി കേസ്: റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തി; വൻ സുരക്ഷാ സന്നാഹം

കൂടത്തായി കേസ്: റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തി; വൻ സുരക്ഷാ സന്നാഹം

കൂടത്തായി കൊലപതാക പരമ്പര കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയ മകനുമായ റോജോ അമേരിക്കയിൽ നിന്നും നാട്ടിലെത്തി. ക്രൈംബ്രാഞ്ചിന്റെ നിർദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. ഇന്ന് പുലർച്ചെയാണ് റോജോ നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് പോലീസ് സുരക്ഷയോടെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിച്ചു.

റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടത്തായി കേസ് പോലീസ് അന്വേഷിച്ചു തുടങ്ങിയത്. റെഞ്ചിയും റോജോയും പോലീസ് സുരക്ഷ ആവശ്യപ്പെട്ടത് കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഇരുവർക്കുമായി ഒരുക്കിയത്.

റോജോയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നോ നാളെയോ കോട്ടയത്ത് വെച്ചാകും മൊഴി രേഖപ്പെടുത്തുക. മാധ്യമങ്ങളെ കാണരുതെന്ന് റോജോക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

Share this story