സയനൈഡ് ലഭിച്ചത് രണ്ട് കുപ്പി മദ്യവും അയ്യായിരം രൂപയും നൽകി; മാത്യുവിന്റെ മൊഴി പുറത്ത്

സയനൈഡ് ലഭിച്ചത് രണ്ട് കുപ്പി മദ്യവും അയ്യായിരം രൂപയും നൽകി; മാത്യുവിന്റെ മൊഴി പുറത്ത്

കൂടത്തായി കേസിൽ ജോളിയുടെ കൂട്ടുപ്രതി എംഎസ് മാത്യുവിന്റെ മൊഴി പുറത്തി. സയനൈഡ് ലഭിക്കാൻ രണ്ട് കുപ്പി മദ്യവും അയ്യായിരം രൂപയും പ്രജുകുമാറിന് നൽകിയതായി മാത്യു മൊഴി നൽകി. ഒരു തവണയാണ് പ്രജികുമാർ സയനൈഡ് നൽകിയത്.

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കയ്യിൽ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ മാത്യു തനിക്ക് രണ്ട് തവണ സയനൈഡ് നൽകിയെന്നാണ് ജോളിയുടെ മൊഴി. പ്രജികുമാറിന് പുറമെ മറ്റൊരാളിൽ നിന്നു കൂടി സയനൈഡ് വാങ്ങിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

Share this story