ലെവൽ ക്രോസ് ഗേറ്റ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണു; മംഗലാപുരം-കണ്ണൂർ പാതയിൽ ട്രെയിനുകൾ വൈകുന്നു

ലെവൽ ക്രോസ് ഗേറ്റ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണു; മംഗലാപുരം-കണ്ണൂർ പാതയിൽ ട്രെയിനുകൾ വൈകുന്നു

കണ്ണപുരത്ത് ലെവൽ ക്രോസ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് മംഗലാപുരം-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ പലഭാഗത്തായി പിടിച്ചിടുകയായിരുന്നു.

വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നാണ് ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടത്. പരശുറാം എക്‌സ്പ്രസ് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് മണിക്കൂർ നേരം പിടിച്ചിടേണ്ടതായി വന്നു. 6.20ന് പുറപ്പെടേണ്ട വണ്ടി എട്ടരയോടെയാണ് പയ്യന്നൂർ നിന്നും യാത്ര തിരിച്ചത്.

Share this story