ഭക്തരുടെ ആനയെന്ന് വിശേഷണമുള്ള പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

ഭക്തരുടെ ആനയെന്ന് വിശേഷണമുള്ള പാറമേക്കാവ് രാജേന്ദ്രൻ ചരിഞ്ഞു

പാറമേക്കാവ് ദേവസ്വത്തിന്റെ ആന രാജേന്ദ്രൻ ചരിഞ്ഞു. പ്രായാധിക്യത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചരിഞ്ഞത്. 50 വർഷത്തിലധികമായി തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പാറമേക്കാവ് രാജേന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിൽ ആദ്യമായി നടക്കിരുത്തിയ ആന കൂടിയാണ് രാജേന്ദ്രൻ

1955ൽ പാലക്കാട് നിന്നാണ് രാജേന്ദ്രനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് 12 വയസ്സായിരുന്നു. ഭക്തരുടെ ആന എന്ന വിശേഷണം രാജേന്ദ്രന് ലഭിച്ചു. തൃശ്ശൂർ നഗരത്തിലും പരിസരങ്ങളിലുമുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിൽ തിടമ്പേറ്റിയിട്ടുണ്ട്. 1982ൽ ഏഷ്യാഡിൽ പങ്കെടുത്ത ആനകളിലൊന്ന് എന്ന അപൂർവ ബഹുമതിയും രാജേന്ദ്രനുണ്ട്.

ആനയുടെ മൃതദേഹം ദഹിപ്പിക്കുന്നതുവരെ ക്ഷേത്രം തുറക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിനടുത്തായാണ് മൃതദേഹം പൊതു ദർശനത്തിന് വെച്ചിരിക്കുന്നത്.

Share this story