ശ്രീധരൻ പിള്ളയുടെ അടുത്ത നിലപാട്: വേണ്ടിവന്നാൽ ശബരിമലയിൽ നിയമനിർമാണം നടത്തും

ശ്രീധരൻ പിള്ളയുടെ അടുത്ത നിലപാട്: വേണ്ടിവന്നാൽ ശബരിമലയിൽ നിയമനിർമാണം നടത്തും

ഉപതെരഞ്ഞെടുപ്പിലും രാഷ്ട്രീയം പറയാതെ ശബരിമല വിഷയത്തിലൂന്നിയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണം. ശ്രീധരൻ പിള്ള പതിവ് പോലെ തന്റെ മുൻനിലപാട് തിരുത്തി രംഗത്തുവന്നു. ആചാര സംരക്ഷണത്തിനായി നിയമനിർമാണം നടത്തുമെന്ന് പറഞ്ഞിട്ടില്ല എന്ന മുൻ നിലപാടാണ് ശ്രീധരൻ പിള്ള ഇന്ന് തിരുത്തിയത്.

ശബരിമല കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. വേണ്ടി വന്നാൽ നിയമനിർമാണം നടത്തുമെന്നും വിശ്വാസികൾക്ക് വേണ്ടി അവസാന ശ്വാസം വരെ പ്രവർത്തിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം പതിവ് പോലെ നിലപാട് തിരുത്തിയത്.

Share this story