പിണറായി വിജയൻ കേരളത്തിലെ സയനൈഡ് എന്ന് ബി ഗോപാലകൃഷ്ണൻ; ചെന്നിത്തല ജോളിയും

പിണറായി വിജയൻ കേരളത്തിലെ സയനൈഡ് എന്ന് ബി ഗോപാലകൃഷ്ണൻ; ചെന്നിത്തല ജോളിയും

കേരള രാഷ്ട്രീയത്തിലെ സയനൈഡ് ആണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോളിയാണ്. രണ്ടും നശീകരണമാണ്. സ്വത്ത് സമ്പാദിക്കലും വെട്ടിപ്പിടിക്കലും ഇല്ലാത്ത മേനി പറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്ത ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്പ് കാണിക്കുന്ന ജോളിസം. ഇതാണ് ഇടതുവലതു മുന്നണികളെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു

ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ചർച്ച നടക്കാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്. പാലാരിവട്ടം പാലവും കിയാലും കിഫ്ബിയുമൊന്നും ചർച്ചയാകുന്നില്ല. കൂടത്തായി വിഷയം വെച്ച് രാഷ്ട്രീയ അഴിമതി മൂടിവെക്കാനാണ് എൽ ഡി എഫും യുഡിഎഫും ശ്രമിക്കുന്നത്.

കേരളത്തിലെ ഭൂമാഫിയക്ക് തണൽ ഒരുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഭൂമാഫിയക്കെതിരെ പോരാടിയ സുശീല ഭട്ടിനെ പുറത്താക്കി. രാജമാണിക്യത്തെ മാറ്റി ഓഫീസിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചതും ആർക്കു വേണ്ടിയെന്ന് മുഖ്യമന്ത്രി പറയണമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Share this story