ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.

ആനക്കൊമ്പ് കൈവശം വെക്കാൻ മോഹൻലാലിന് ലഭിച്ച അനുമതി റദ്ദാക്കണമെന്നും അനുമതി നൽകിയ നടപടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജയിംസ് മാത്യു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തൊണ്ടുമുതൽ കണ്ടെടുത്തിട്ടില്ല. ഇതില്ലാതെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇത് നീതിന്യായ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

കേസിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. തന്നെ പൊതുജനമധ്യത്തിൽ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ വാദിച്ചിരുന്നു.

Share this story