ലിഫ്റ്റിലേക്ക് കൈപിടിച്ചു കയറ്റുമ്പോൾ അദ്ദേഹം ചോദിച്ചു കലക്ടറെ കണ്ടോ, ഇല്ലെന്ന് ആ അമ്മ; എന്നാൽ കണ്ടോ ഞാനാണ് കലക്ടർ

ലിഫ്റ്റിലേക്ക് കൈപിടിച്ചു കയറ്റുമ്പോൾ അദ്ദേഹം ചോദിച്ചു കലക്ടറെ കണ്ടോ, ഇല്ലെന്ന് ആ അമ്മ; എന്നാൽ കണ്ടോ ഞാനാണ് കലക്ടർ

കലക്ടറേറ്റിൽ പരാതി പറയാനെത്തിയ വയോധികയും കലക്ടറും തമ്മിലുണ്ടായ കൂടിക്കാഴ്ചയുടെ ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നു. സംഭവത്തിന് സാക്ഷിയായ ഷൈൻ കുമാറാണ് ചിത്രം ഫേസ്ബുക്ക് വഴി പങ്കുവെക്കുന്നത്.

വയോധികയായ സ്ത്രീ പടവുകൾ കയറുന്നതു കണ്ടാണ് കൊല്ലം കലക്ടർ ഇറങ്ങിവരുന്നത്. ഉടനെ അവരെയും പിടിച്ച് ലിഫ്റ്റിനടുത്തേക്ക് നീങ്ങുന്നു. കലക്ടറെ കണ്ടോ എന്ന് അവരോട്. ഇല്ല എന്ന് അമ്മ. എങ്കിൽ ഞാനാണ് കലക്ടർ, നല്ലവണ്ണം കണ്ടോ എന്നും പറഞ്ഞ് അമ്മയെ ലിഫ്റ്റിലേക്ക് കയറ്റുന്നു. ഈ ചിത്രം പകർത്തുമ്പോൾ കലക്ടർ വിലക്കിയതായും എന്നാൽ വിലക്ക് മറികടന്ന് താൻ ചിത്രം പങ്കുവെക്കുകയാണെന്നും ഷൈൻ പറയുന്നു

കുറിപ്പിന്റെ പൂർണരൂപം

സങ്കടങ്ങൾ കാണാൻ കണ്ണുകളുണ്ടാവണം. ചേർത്തുപിടിക്കാൻ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റിൽ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോൾ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാർക്ക് കയറാനല്ലേ ഞാൻ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോൾ കളക്ടർ അബ്ദുൾ നാസറാണ്. മുകളിലേക്ക് കയറാൻ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാൻ ശ്രദ്ധിച്ചു കളക്ടർ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്.. എവിടെ പോകുന്നു.? അമ്മയോട് കളക്ടർ. കളക്ടറെ കാണാൻ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കിൽ ഞാനാണ് കളക്ടർ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികൾ ഏറ്റുവാങ്ങി… പൊതിരെ വിമർശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകൾ കാണാതിരുന്നുകൂടാ. കളക്ടർ ബി.അബ്ദുൾ നാസർ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോൾ കളക്ടർ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )

സങ്കടങ്ങൾ കാണാൻ കണ്ണുകളുണ്ടാവണം. ചേർത്തുപിടിക്കാൻ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റിൽ രണ്ടാം നിലയിലേയ്ക്ക് പടി…

Posted by Shinekumar Samudrathara on Monday, October 14, 2019

Share this story