എൻ എസ് എസ് ബിജെപിക്ക് ഒപ്പമെന്ന് കുമ്മനം; സമുദായ നേതാക്കൾ പറയുന്നത് കേട്ടല്ല ജനം വോട്ട് ചെയ്യുന്നതെന്ന് കാനം

എൻ എസ് എസ് ബിജെപിക്ക് ഒപ്പമെന്ന് കുമ്മനം; സമുദായ നേതാക്കൾ പറയുന്നത് കേട്ടല്ല ജനം വോട്ട് ചെയ്യുന്നതെന്ന് കാനം

എൻ എസ് എസ് നിലപാട് ബിജെപിക്കൊപ്പമെന്ന് കുമ്മനം രാജശേഖരൻ. സാമ്പത്തിക സംവരണം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ നരേന്ദ്രമോദിയിലേക്കുള്ള ദൂരമാണ് സുകുമാരൻ നായർ പറഞ്ഞ ശരിദൂരമെന്ന് കുമ്മനം പറഞ്ഞു.

നേരത്തെ യുഡിഎഫ് നേതാക്കളും എൻ എസ് എസിന്റെ നിലപാട് തങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർക്കാൻ രംഗത്തുവന്നിരുന്നു. ഇതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തള്ളിക്കളഞ്ഞു. സമുദായ നേതാക്കൾ പറഞ്ഞല്ല ജനങ്ങൾ വോട്ട് ചെയ്യുന്നത്. സമുദായ നേതാക്കൾ പറഞ്ഞിരുന്നത് കേട്ടിരുന്നുവെങ്കിൽ എൽ ഡി എഫ് 2016ൽ അധികാരത്തിൽ വരില്ലായിരുന്നുവെന്നും കാനം പറഞ്ഞു.

Share this story