മരട് ഫ്‌ളാറ്റ്: നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്ന് പേർ അറസ്റ്റിൽ

മരട് ഫ്‌ളാറ്റ്: നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്ന് പേർ അറസ്റ്റിൽ

മരട് ഫ്‌ളാറ്റ് നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് എം ഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയർ സൂപ്രണ്ട് പി ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇവരെ കസ്റ്റഡിയിലെടുത്ത്് ചോദ്യം ചെയ്തിരുന്നു

ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ജയറാം എന്നൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാനുള്ള അനുമതി നേരത്തെ സർക്കാർ നൽകിയിരുന്നു

പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ഉടമകൾ ഫ്‌ളാറ്റ് നിർമാണം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റ് നിർമിച്ചപ്പോൾ ഉണ്ടായിരുന്ന സെക്രട്ടറിയാണ് മുഹമ്മദ് അഷ്‌റഫ്‌

Share this story