സിസ്റ്റർ അഭയ കൊലക്കേസ്: രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

സിസ്റ്റർ അഭയ കൊലക്കേസ്: രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

സിസ്റ്റർ അഭയ കൊലപാതക കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. രാജു നമ്പൂതിരി ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിൾ ശങ്കരൻ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിസ്താരം

സിസ്റ്റർ അഭയയുടെ ഡയറി ഉൾപ്പെടെ എട്ട് തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് തിരികെ വാങ്ങിയെന്നും ഇവ കോടതിയിൽ രേഖാമൂലം മടക്കി നൽകിയിട്ടില്ലെന്നും കോടതി മുൻ ജീവനക്കാരൻ തിങ്കളാഴ്ച മൊഴി നൽകി. കോട്ടയം കോടതിയിൽ യുഡി ക്ലാർക്കായിരുന്ന ദിവാകരൻ നായരാണ് മൊഴി നൽകിയത്.

ആദ്യ ഘട്ട വിസ്താരത്തിൽ ആറ് പേരാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. എട്ട് പേർ പ്രോസിക്യൂഷന് അനുകൂലമായി സത്യം പറയുകയും ചെയ്തു.

Share this story