വേശ്യാ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ; മാപ്പ് പറച്ചിൽ കേസെടുത്തിന് പിന്നാലെ

വേശ്യാ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ; മാപ്പ് പറച്ചിൽ കേസെടുത്തിന് പിന്നാലെ

ഫേസ്ബുക്ക് ലൈവ് വഴി സ്ത്രീകൾക്കെതിരെ പുലഭ്യം വിളിച്ചുപറഞ്ഞ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ. വേശ്യ പരാമർശം പ്രത്യേക മാനസികാവസ്ഥയിൽ വന്നുപോയതാണെന്നും അത്തരമൊരു വാക്ക് താൻ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും ഫിറോസ് പറയുന്നു.

ആ വാക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്നെ നിരവധി പേർ വിളിച്ചുപറഞ്ഞു. ദേഷ്യം മാറിയപ്പോൾ തനിക്കും തോന്നി ആ വാക്ക് പറയാൻ പാടില്ലായിരുന്നുവെന്ന്. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമർശത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണെന്നും ഫിറോസ് പറഞ്ഞു.

#ഇന്നലെ #പൊട്ടിക്കരഞ്ഞവർ #ഇന്ന് #ഒരുപാട് #സന്തോഷത്തിലാണ് ഈ കുടുംബത്തിന് സന്തോഷം നൽകിയത് . നിങ്ങളാണ് #വിവാദങ്ങളിലും #ചേർത്ത് #പിടിച്ചതിന് #നന്ദി …………

Posted by Firoz Kunnamparambil Palakkad on Tuesday, October 15, 2019

കെ എസ് യുവിന്റെ മുൻ നേതാവായായിരുന്ന ജസ്ല മാടശ്ശേരിക്കെതിരെയായിരുന്നു ഫിറോസിന്റെ അസഭ്യ വർഷം. ഫിറോസ് മുസ്ലിം ലീഗ് സ്ഥാനാർഥി എം സി ഖമറുദ്ദീന്റെ പരിപാടിയിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ജസ്ല വിമർശിച്ചതിനെ തുടർന്നാണ് അസഹഷ്ണുത പൂണ്ട ഫിറോസ് അവരെ ഫേസ്ബുക്ക് ലൈവ് വഴി വേശ്യ എന്ന് പരാമർശിച്ചത്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനങ്ങളാണ് ഫിറോസിനെതിരെ ഉയരുന്നത്. അതേസമയം മുസ്ലിം ലീഗ് പ്രവർത്തകർ ഫിറോസിനെ പ്രതിരോധിച്ചും രംഗത്തുവന്നിട്ടുണ്ട്.

Share this story