റെഞ്ചിയെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു; നാട്ടിൽ വന്നാൽ ഞാൻ പൊന്നാമറ്റത്ത് താമസിക്കാറില്ലായിരുന്നു: റോജോ തോമസ്

റെഞ്ചിയെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു; നാട്ടിൽ വന്നാൽ ഞാൻ പൊന്നാമറ്റത്ത് താമസിക്കാറില്ലായിരുന്നു: റോജോ തോമസ്

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി തന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ സഹോദരി റെഞ്ചി തോമസിനെയും കൊല്ലാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനും റെഞ്ചിയുടെ സഹോദരനുമായ റോജോ തോമസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ അമേരിക്കയിലായിരുന്നതിനാൽ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ നാട്ടിൽ വരുമ്പോൾ പൊന്നാമറ്റം വീട്ടിൽ താമസിക്കാറില്ലായിരുന്നുവെന്നും റോജോ മൊഴി നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ജോളിയെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിനാൽ നാട്ടിൽ വരുമ്പോൾ ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്ന് റോജോ പറഞ്ഞു

ജോളി നൽകിയ അരിഷ്ടം ഒരിക്കൽ കുടിച്ചപ്പോൾ അവശയായെന്നും ലിറ്റർ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയിലെത്തിയതെന്നും റെഞ്ചി പോലീസിന് മൊഴി നൽകി. റെഞ്ചിയുടെ മകളെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Share this story