നവോത്ഥാനത്തിൽ പൊള്ളുന്ന എൻ എസ് എസ്: നവോത്ഥാനത്തിന്റെ പേരിൽ വിഭാഗീയത വളർത്തിയെന്ന് ജി സുകുമാരൻ

നവോത്ഥാനത്തിൽ പൊള്ളുന്ന എൻ എസ് എസ്: നവോത്ഥാനത്തിന്റെ പേരിൽ വിഭാഗീയത വളർത്തിയെന്ന് ജി സുകുമാരൻ

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി നായർ സർവീസ് സൊസൈറ്റിയുടെ നേതാവ് ജി സുകുമാരൻ. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരുകൾ അനുകൂലമായ നടപടികൾ സ്വീകരിച്ചില്ല. അതുകൊണ്ടാണ് എൻ എസ് എസ് തെരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിക്കാൻ കാരണമെന്നും സുകുമാരൻ പറയുന്നു.

ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരനുഷ്ഠാനങ്ങൾക്കും എതിരായി ഇടതുപക്ഷ സർക്കാർ നിന്നു. നവോത്ഥാനത്തിന്റ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തി. ജാതിമത ചിന്തകൾ ഉണർത്തി മുന്നോക്ക-പിന്നാക്ക ചേരിതിരിവുണ്ടാക്കി എന്നൊക്കെയാണ് സുകുമാരൻ പ്രസ്താവനയിലൂടെ ആരോപിക്കുന്നത്

മുന്നോക്ക വിഭാഗത്തെ ബോധപൂർവം അവഗണിക്കുകയാണെന്നും നായർ സർവീസ് സൊസൈറ്റി ആരോപിക്കുന്നു. നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ നിസാരമായി തള്ളിക്കളഞ്ഞാൽ ജനങ്ങൾ അതേപടി ഉൾക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കണ്ടെന്നും സുകുമാരന്റെ പ്രസ്താവനയിൽ പറയുന്നു.

Share this story