വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫ്-എൽഡിഎഫ് ധാരണയെന്ന് ശ്രീധരൻ പിള്ള

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫ്-എൽഡിഎഫ് ധാരണയെന്ന് ശ്രീധരൻ പിള്ള

വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വോട്ടുമറിക്കാൻ യുഡിഎഫ്-എൽഡിഎഫ് ധാരണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോയെന്ന ആശങ്കയുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു

തിരുവനന്തപുരം കോർപറേഷൻ ഭരണം നിലനിർത്താൻ എൽ ഡി എഫിനെ സഹായിക്കുന്നത് കോൺഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ഇരുമുന്നണികളും ഒത്തുകളിച്ചു. സിപിഎമ്മും കോൺഗ്രസും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

Share this story