കൊല്ലം ഏരൂരിലെ സ്‌കൂളിൽ മാലിന്യ ടാങ്കിന്റെ സ്ലാബ് പൊട്ടിവീണ് കുട്ടികൾ കുഴിക്കുള്ളിലായി; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

കൊല്ലം ഏരൂരിലെ സ്‌കൂളിൽ മാലിന്യ ടാങ്കിന്റെ സ്ലാബ് പൊട്ടിവീണ് കുട്ടികൾ കുഴിക്കുള്ളിലായി; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

കൊല്ലം ഏരൂരിലെ സ്‌കൂളിൽ മാലിന്യ ടാങ്കിന്റെ സ്ലാബ് പൊട്ടിവീണ് അഞ്ച് കുട്ടികൾക്ക് കുഴിയിൽ വീണ് പരുക്ക്. ഏരൂർ യുപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് കുഴിയിൽ വീണത്. കൈക്കും കാലിനും സാരമായി പരുക്കേറ്റ രണ്ട് കുട്ടികളെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കളിക്കുന്നതിനിടെയാണ് സ്ലാബ് പൊട്ടി കുട്ടികൾ കുഴിയിലേക്ക് വീണത്. അധ്യാപകരും നാട്ടുകാരും പിന്നീട് പോലീസുമെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. എല്ലാവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിക്കുകയും സാരമായി പരുക്കേറ്റവരെ എസ് എ ടിയിലേക്ക് മാറ്റുകയുമായിരുന്നു.

രണ്ട് കുട്ടികളുടെ കൈക്കും കാലിനും പൊട്ടലുണ്ടെന്നാണ് പരിശോധനാ ഫലം തെളിയിക്കുന്നത്. കൈ കഴുകുന്ന പൈപ്പിന് സമീപത്ത് തന്നെയാണ് മാലിന്യടാങ്ക്. ഇതിന്റെ സ്ലാബിന് മുകളിൽ നിന്ന് കളിക്കുന്നതിനിടെയാണ് പൊട്ടി വീണത്.

Share this story