കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ഉറ്റ സുഹൃത്ത് റാണിയെ പോലീസ് ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ഉറ്റ സുഹൃത്ത് റാണിയെ പോലീസ് ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്തായ റാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. റാണിയെ ചോദ്യം ചെയ്യുന്നതിനായി എസ് പി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. ജോളിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ജോളിയും റാണിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

ജോളിയുടെ ഫോൺ നിറയെ റാണിയുമൊത്തുള്ള ഫോട്ടോകള്‍ പോലീസ് കണ്ടെത്തിയിരുന്നു. എൻ ഐ ടി പരിസരത്തുള്ള തയ്യൽക്കടയിലാണ് റാണി ജോലി ചെയ്യുന്നത്. ഇരുവരും എൻ ഐ ടിക്കുള്ളിൽ നിന്നുള്ള ചിത്രമടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

പോലീസിന്റെ ചോദ്യം ചെയ്യലിൽ റാണിയുമായി ബന്ധപ്പെട്ട ഒരു വിവരവും വെളിപ്പെടുത്താൻ ജോളി തയ്യാറായിരുന്നില്ല. റാണിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ കൂടുതൽ നിഗൂഢതകൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Share this story