തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

കോഴിക്കോട് നാദാപുരത്ത് തലാഖ് ചൊല്ലി ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് പുതിയ വിവാഹം കഴിച്ച യുവാവ് വെട്ടിലായി. നാദാപുരം സ്വദേശി സമീറിനെതിരെ പോലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഫാത്തിമ ജുവൈരിയ എന്ന 24കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നിൽ സമരത്തിലാണ്.

നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയെ ഒരു വർഷം മുമ്പാണ് സമീർ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളും ഇവർക്കുണ്ട്. കുട്ടികൾക്കും തനിക്കും ജീവനാംശം പോലും നൽകാതെയാണ് സമീർ ഇറക്കി വിട്ടതെന്ന് ഫാത്തിമ പറയുന്നു. വിദേശത്തായിരുന്ന സമീർ ഈയടുത്ത് നാട്ടിൽ വന്ന് പുതിയ വിവാഹം കഴിച്ചു. ഇതോടെയാണ് ഫാത്തിമ ജുവൈരിയ സമരവുമായി സമീറിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് തുടങ്ങിയത്.

്‌നേരത്തെ ജുവൈരിയക്കും മക്കൾക്കും 3500 രൂപ വീതം ജീവനാംശം നൽകാൻ നാദാപുരം കോടതി വിധിച്ചിരുന്നു. എന്നാൽ ഈ തുക അപര്യാപ്തമാണെന്ന് കാണിച്ച് ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ 40 പവൻ സ്വർണാഭരണങ്ങൾ സമീറിന്റെ വീട്ടുകൾ തട്ടിയെടുത്തുവെന്നും ജുവൈരിയ പറയുന്നു. ജുവൈരിയക്ക് പിന്തുണയുമായി സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തിയിട്ടുണ്ട്.

Share this story