തിരുവനന്തപുരത്ത് ബൈക്കിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് ബൈക്കിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിൽ കടത്തുകയായിരുന്ന പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. നെയ്യാറ്റിൻകര വെള്ളറട സ്വദേശി ജിനോയെയാണ് പിടികൂടിയത്.

എക്‌സൈസ് സംഘത്തിന്റെ വാഹനപരിശോധനക്കിടെയാണ് ബൈക്കിൽ വരികയായിരുന്ന ജിനോ പിടിയിലായത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് നേരിട്ട് വാങ്ങി ഇയാൾ ചെറുകിട കച്ചവടക്കാർക്ക് മറിച്ചു വിൽക്കുകയായിരുന്നു പതിവ്.

മൂന്ന് കഞ്ചാവ് കേസുകളിൽ പ്രതിയാണ് ജിനോ. ഒരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വിൽപ്പന നടത്തുകയായിരുന്നു. എക്‌സൈസിന്റെ നിരീക്ഷണത്തിലൊടുവിലാണ് ഇയാളെ പിടികൂടുന്നത്.

Share this story