പൂജപ്പുര ജയിലിലെ റെയ്ഡ്; പി എസ് സി തട്ടിപ്പ് കേസ് പ്രതി നസീമിൽ നിന്നും കഞ്ചാവ് പിടിച്ചു

പൂജപ്പുര ജയിലിലെ റെയ്ഡ്; പി എസ് സി തട്ടിപ്പ് കേസ് പ്രതി നസീമിൽ നിന്നും കഞ്ചാവ് പിടിച്ചു

പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെയും പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതി നസീമിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. നസീം അടക്കം ഏഴ് പേരിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

16 ബ്ലോക്കുകളിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് കൂടാതെ 15 കവർ ബീഡി, പാൻപരാഗ്, സിഗരറ്റ് ലൈറ്ററുകൾ, 160 രൂപ എന്നിവയും കണ്ടെടുത്തു. ജയിലിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒമ്പതരയോടെയാണ് ്‌വസാനിച്ചത്.

കത്തിക്കുത്ത് കേസിൽ രണ്ടാം പ്രതിയായ നസീം പി എസ് സി തട്ടിപ്പ് കേസിലാണ് റിമാൻഡിൽ കഴിയുന്നത്. കോടതികളിൽ പോയി വരുമ്പോഴാണ് പ്രതികൾ ലഹരിവസ്തുക്കൾ ജയിലിലേക്ക് കൊണ്ടുവരുന്നതെന്ന് ജയിൽ അധികൃതർ പറയുന്നു.

Share this story