ജാതിമത സംഘടനകൾ പരിധി തിരിച്ചറിഞ്ഞ് പ്രതികരിക്കണം; ജാതി പറഞ്ഞ് യുദ്ധക്കളമാക്കരുത്: എൻ എസ് എസിനോട് ടിക്കാറാം മീണ

ജാതിമത സംഘടനകൾ പരിധി തിരിച്ചറിഞ്ഞ് പ്രതികരിക്കണം; ജാതി പറഞ്ഞ് യുദ്ധക്കളമാക്കരുത്: എൻ എസ് എസിനോട് ടിക്കാറാം മീണ

സമുദായ സംഘടനകൾ തെരഞ്ഞെടുപ്പിൽ പ്രത്യേക സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജാതി പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം യുദ്ധക്കളമാക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു

നായൻമാരുടെ സർവീസ് സൊസൈറ്റി മുൻ നിലപാട് മാറ്റി ശരിദൂരമാക്കിയതാണ് അപകടമുണ്ടാക്കിയത്. നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സുകുമാരൻ യുഡിഎഫിന് അനുകൂലമായി നിലപാട് എടുത്തിരുന്നു. ഇതിനോടാണ് ടിക്കാറാം മീണയുടെ പ്രതികരണം

എൻ എസ് എസ് പരസ്യമായി പക്ഷം പിടിച്ചതിൽ സ്വമേധയാ നടപടിയെടുക്കില്ല. പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. ജാതിമത സംഘടനകൾ പരിധി തിരിച്ചറിഞ്ഞുവേണം തെരെഞെടുപ്പിൽ പ്രതികരിക്കേണ്ടതെന്നും ടിക്കാറാം മീണ പറഞ്ഞു.

Share this story