രണ്ടാം ഭാര്യ വിദേശി ആയതുകൊണ്ടാണോ നൊബേൽ ലഭിച്ചത്: അഭിജിത് ബാനർജിയെ പരിഹസിച്ച് ബിജെപി

രണ്ടാം ഭാര്യ വിദേശി ആയതുകൊണ്ടാണോ നൊബേൽ ലഭിച്ചത്: അഭിജിത് ബാനർജിയെ പരിഹസിച്ച് ബിജെപി

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച അഭിജിത് ബാനർജിയെ തുടർച്ചയായി പരിഹസിക്കുകയാണ് ബിജെപി നേതാക്കൾ. രാജ്യത്തിന്റെ അഭിമാനമായി മാറിയ പുരസ്‌കാര ജേതാവിനെ പക്ഷേ അധിക്ഷേപിക്കുന്നതിലാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്ക് താത്പര്യം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അഭിജിത്തിനെ പരിഹസിച്ചിരുന്നു. ഇന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹയാണ് രംഗത്തുവന്നത്

വിദേശികളായ രണ്ടാം ഭാര്യമാർ ഉള്ളവർക്കാണ് കൂടുതലും നൊബേൽ പുരസ്‌കാരം ലഭിക്കുന്നതെന്നായിരുന്നു രാഹുൽ സിൻഹയുടെ പരിഹാസം. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേൽ ലഭിക്കാനുള്ള മാനദണ്ഡമെന്നും ഇയാൾ ചോദിക്കുന്നു

അഭിജിത് ബാനർജി ഇടതുചായ് വുള്ളയാളാണെന്നും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നുമായിരുന്നു പീയുഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

Share this story