ചൈതന്യമുള്ള നേതാവായ സുരേന്ദ്രനെ താറടിച്ച് കാണിക്കാനുള്ള ശ്രമം: ശ്രീധരൻ പിള്ള

ചൈതന്യമുള്ള നേതാവായ സുരേന്ദ്രനെ താറടിച്ച് കാണിക്കാനുള്ള ശ്രമം: ശ്രീധരൻ പിള്ള

കെ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ പ്രചാരണത്തിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ചൈതന്യമുള്ള നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ സുരേന്ദ്രനെതിരെ നടക്കുന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു

ഇത്തരം പ്രചാരണങ്ങളെ ബിജെപി നേതാക്കൾ നേരിടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കെ സുരേന്ദ്രൻ ശബരിമലയിലേക്കുള്ള യാത്രാമധ്യേ ഹാൻസ് ഉപയോഗിക്കുന്നതായാണ് വീഡിയോ പ്രചരിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലായി മാറുകയും ചെയ്തിരുന്നു.

എൽ ഡി എഫും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ഇരുപാർട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ജനങ്ങൾ ഇതിന് മറുപടി നൽകണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

Share this story