കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷം

കോന്നിയിൽ കൊട്ടിക്കലാശത്തിനിടെ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷം

കോന്നി ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ സംഘർഷം. യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി.

നേരത്തെ നിശ്ചയിച്ച് നൽകിയ സ്ഥലത്ത് നിന്നും കോന്നി ജംഗ്ഷന് നടുവിലേക്ക് പ്രവർത്തകർ പ്രവേശിക്കാൻ തുടങ്ങിയത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.

മുതിർന്ന നേതാക്കളെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മൂന്ന് മണിയോടെ എൽ ഡി എഫ് പ്രവർത്തകർ ജംഗ്ഷനിലേക്ക് കയറി കൊട്ടിക്കലാശം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് പ്രവർത്തകരും ജംഗ്ഷനിലേക്ക് വരാൻ ശ്രമിച്ചത്.

Share this story