എറണാകുളത്തെ ലോഡ്ജിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളത്തെ ലോഡ്ജിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിൽ അമ്മയെയും മക്കളെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ശാസ്ത്രി നഗർ സ്വദേശികളായ രാധാമണി മക്കളായ സുരേഷ് കുമാർ, സന്തോഷ് കുമാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്

ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. ഈ മാസം 14നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. രണ്ട് ദിവസത്തിന് ശേഷം മടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇവരെ കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി പരിശോധിക്കാനെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും അവർ വന്ന് വാതിൽ ചവിട്ടി തുറക്കുകയുമായിരുന്നു

മുറിക്കുള്ളിൽ നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലുള്ള ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു. രാധാമണിയുടെ ചികിത്സാർഥം ഇവർ സ്ഥിരമായി കൊച്ചിയിലെത്താറുണ്ടായിരുന്നു. വരുമ്പോഴൊക്കെ ഈ ലോഡ്ജിലാണ് താമസിക്കാറുണ്ടായിരുന്നത്.

Share this story