അഴിമതിക്കാർ വീട്ടിൽ കിടന്നുറങ്ങില്ല; സർക്കാർ പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും: മുഖ്യമന്ത്രി

അഴിമതിക്കാർ വീട്ടിൽ കിടന്നുറങ്ങില്ല; സർക്കാർ പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും: മുഖ്യമന്ത്രി

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കാണിച്ചാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിക്കാർ സർക്കാർ പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണ്

സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനൻമാർ. ഉദ്യോഗസ്ഥർ ജനസേവകരാണ് എന്ന കാര്യം മറന്നുപോകരുത്. തെറ്റ് ചെയ്താൽ ശിക്ഷിക്കുമെന്നതാണ് സർക്കാരിന്റെ നയം

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിനർഥം അഴിമതി ഇല്ലാതായി എന്നല്ല. സൈ്വര്യമായി ജീവിക്കുക എന്നതാണ് പ്രധാനം. ന്യായമായ ശമ്പളം എല്ലാവർക്കും ലഭിക്കുന്നുണ്ട്. അതിൽ ഭൂരിപക്ഷം പേരും തൃപ്തരാണ്. ചിലർ മാത്രമാണ് കെട്ട മാർഗം സ്വീകരിക്കുന്നത്.

തെറ്റായ മാർഗം സ്വീകരിക്കുന്നവരെ ഓഫീസിലെ മറ്റുള്ളവർ തിരുത്തണം. ഓഫീസിലെ കടലാസുകളിൽ ഒരുപാട് ജീവൽ പ്രശ്‌നങ്ങളാണുള്ളത്. അത് ഉൾക്കൊള്ളാൻ ജീവനക്കാർക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story