ജോളിക്ക് ലഭിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി; കോയമ്പത്തൂർ യാത്രകൾക്ക് പിന്നിൽ

ജോളിക്ക് ലഭിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി; കോയമ്പത്തൂർ യാത്രകൾക്ക് പിന്നിൽ

കൂടത്തായി കൊലപാതക പരമ്പരകൾക്ക് ഉപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് ജോളിക്ക് സയനൈഡ് ലഭിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കോയമ്പത്തൂരിലെത്തി അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ടാം പ്രതിയായ മാത്യുവാണ് ജോളിക്ക് സയനൈഡ് നൽകിയിരുന്നത്. പ്രജികുമാറാണ് തനിക്ക് സയനൈഡ് നൽകിയതെന്നായിരുന്നു മാത്യു പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണം കോയമ്പത്തൂരിലേക്ക് എത്തിയത്. കോയമ്പത്തൂരിലെ സത്യൻ എന്നയാളിൽ നിന്നാണ് മാത്യു സയനൈഡ് വാങ്ങിയിരുന്നത്.

സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സത്യന് സയനൈഡ് നൽകിയ ആൾ അഞ്ച് മാസം മുമ്പ് മരിച്ചു. ഇയാൾക്ക് സയനൈഡ് കൈവശം വെക്കാനുള്ള ലൈസൻസുണ്ട്. ജോളിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കാനാണ് നീക്കം.

ജോളിയുടെ പുതിയ കാമുകൻ ജോൺസൺ ജോലി ചെയ്യുന്നതും കോയമ്പത്തൂരിലാണ്. ജോളി സ്ഥിരമായി കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. എൻ ഐ ടി വിദ്യാർഥികൾക്കൊപ്പം ടൂർ പോകുന്നുവെന്നാണ് ജോളി വീട്ടിൽ പറഞ്ഞിരുന്നത്.

Share this story